Post Category
ബി.സി.ഡി.സി. എക്സ്പോ ലോഗോ പ്രകാശനവും സ്കോളർഷിപ്പ് വിതരണവും 20ന്
ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഡിസംബർ 26 മുതൽ ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടത്തുന്ന ബി.സി.ഡി.സി. എക്സ്പോ 2017ന്റെ ലോഗോ പ്രകാശനവും സ്കോളർഷിപ്പ് വിതരണവും നവംബർ 20ന് നടക്കും. പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പുമന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാധ്യക്ഷൻ വിവാഹ വായ്പ വിതരണം നിർവഹിക്കും.
കെ.എസ്.ബി.സി.ഡി.സി ചെയർമാൻ സംഗീത് ചക്രപാണി അധ്യക്ഷത വഹിക്കും. കോർപറേഷൻ ഡയറക്ടർമാരായ എം.പി. ജയൻ, എ. മഹേന്ദ്രൻ, നഗരസഭാംഗം ശ്രീജിത്ര, കോർപറേഷൻ എം.ഡി കെ.ടി. ബാലഭാസ്കരൻ, ജനറൽ മാനേജർ ബാലകൃഷ്ണൻ ആനക്കൈ എന്നിവർ പങ്കെടുക്കും. സംസ്ഥാന സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ച ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട ജില്ലയിലെ 100 വിദ്യാർഥികൾക്ക് 5000 രൂപ വീതമാണ് സ്കോളർഷിപ്പ് നൽകുന്നത്.
(പി.എൻ.എ.2787/17)
date
- Log in to post comments