സ്കോളര്‍ഷിപ്പ് - വായ്പാ വിതരണം
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണവും ലഘു വായ്പാ പദ്ധതിയില്‍ കുഴിമണ്ണ പഞ്ചായത്ത് സി.ഡി.എസിന് അനുവദിച്ച വായ്പ വിതരണവും മലപ്പുറം ഗവ.കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. കോര്പ്പറേഷന് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.
5000 രൂപവീതമുള്ള സ്കോളര്‍ഷിപ്പ് 312 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. 22 അയല്‍ക്കൂട്ടങ്ങളിലായി 112 കുടുംബങ്ങള്‍ക്ക് ലഘുവായ്പയുടെ പ്രയോജനം ലഭിക്കും.
പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പെഴ്സണ്‍ സി.എച്ച് ജമീല അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ മുഹമ്മദ് കുട്ടി, ഹംസ കെ, മലപ്പുറം ജില്ലാ മാനേജര്‍ മുഹമ്മദ് ഹനീഫ എം.ടി, അസിസ്റ്റന്റ് മാനേജര്‍ മധു കെ.എന്‍, ഗിരീഷ് ബാബു, ലേഖ എസ്.പി എന്നിവര്‍ സംസാരിച്ചു.
- Log in to post comments