Skip to main content

പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി     

ക്ഷീരവികസന വകുപ്പിന്റെയും മനേക്കര ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ 23 ന് പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത്  ഹാളില്‍ പാല്‍ ഗുണനിലവാര ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.  രാവിലെ 9.30 ന്  പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എ ശൈലജ ഉദ്ഘാടനം ചെയ്യും.  ശുദ്ധമായ പാല്‍ ഉല്‍പാദനം എന്ന വിഷയത്തില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍/അസി.ഡയറക്ടര്‍ എം വി രജീഷ് കുമാറും പാല്‍ പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ പാനൂര്‍ ക്ഷീര വികസന ഓഫീസര്‍  റിജുല എ എന്നിവരും ക്ലാസ് എടുക്കും.   ക്ഷീരസംഘം പ്രസിഡണ്ട് കെ പി രാജന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന്‍ ജോര്‍ജ്ജ്, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസ് ലാബ് ടെക്‌നീഷ്യന്‍  സത്യന്‍ കെ പി, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി രൂപ, മനേക്കര ക്ഷീരസംഘം സെക്രട്ടറി കെ പി രമേശന്‍ എന്നിവരും സംബന്ധിക്കും. 
പി എന്‍ സി/4389/2017
 

date