ബാലാവകാശവും ബാലസുരക്ഷയും: പ്രാധാന്യംവിളിച്ചോതി മണല്ശില്പ പ്രദര്‍ശനം
ജില്ലാശിശുസംരക്ഷണ യൂണിറ്റിന്റെയും സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ബാലാവകാശവാരാചരണം 2017ന്റെ ഭാഗമായി ബേക്കല്‍ ബീച്ചില്‍ മണല്‍ശില്‍പപ്രദര്‍ശനം നടത്തി. കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന ബാനറില്‍ അവബോധരൂപീകരണത്തിനായാണ് മണല്‍ശില്‍പപ്രദര്‍ശനം നടത്തിയത്. ശ്യാമശശി, ദേവദാസ്, ശ്യാമപ്രസാദ്, അഭിരാം, അവിനാഷ് തുടങ്ങിയ ശില്പികളാണ് മണല്ശില്പ നിര്‍മ്മാണം നടത്തിയത്.
പ്രദര്‍ശനത്തിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ജില്ലാകളക്ടര്‍ ജീവന് ബാബു.കെ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി അധ്യക്ഷതവഹിച്ചു. ജില്ലാശിശുസംരക്ഷണഓഫീസര്‍ പി.ബിജുസ്വാഗതം പറഞ്ഞു. സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ മാധുരി.എസ്ബോസ് മുഖ്യപ്രഭാഷണം നടത്തി. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ.പി, ബേക്കല്‍ അഡീഷണല്‍ എസ്.ഐ രത്നാകരന്, വാര്‍ഡ് മെമ്പര്‍മാരായ മാധവന്, ആയിഷ, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷുഹൈബ്.കെ സംസാരിച്ചു.
കുട്ടികളുടെ സുരക്ഷ, അവകാശങ്ങള്‍ എന്നിവയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന ബാനറില്‍ ‘എന്റെകയ്യൊപ്പ്’ ക്യാമ്പയിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി ഉദ്ഘാടനം ചെയ്തു.ഇതോടൊപ്പം ഗവ:മഹിളാമന്ദിരത്തിലെയും ഗവ:ചില്‍ഡ്രന്‍സ് ഹോമിലെയും കുട്ടികളും ബീച്ച് സന്ദര്‍ശനത്തിനായി എത്തിയ രക്ഷിതാക്കളുടെ കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.
- Log in to post comments