അയ്യപ്പസിധിയില്‍ എക്സൈസ് ഭക്തിഗാനസുധ
ശബരിമല: അയ്യപ്പസിധിയില്‍ ശ്രദ്ധേയമായി എക്സൈസ് സംഘത്തിന്റെ ഭക്തിഗാനസുധ. ഭക്തഗാന ആലാപകനും കൊല്ലം എക്സൈസ് എ.എസ്ഐ ബാലചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ എക്സൈസ് ഓഫീസര്‍മാരാണ് അയ്യപ്പ സിധിയില്‍ ഭക്തിഗാനമേള അവതരിപ്പിച്ചത്. മഹാഗണപതിം എ ഗാനത്തോടെ ആരംഭിച്ച ഭക്തിഗാനമേളയില് മലയാളികള്‍ക്ക് ഏറെ സുപരിചിതമായ ഹിമഗിരി തനിയെ ഹേമലതേ, നീല നീല മലയുടെ മുകളില്‍, രാധതന്‍ പ്രേമത്തോടാണോ, പൊന്മല മേലെ, മകരസംക്രമ സന്ധ്യയില്‍ തുടങ്ങി 15 ഓളം ഭക്തിഗാനങ്ങളാണ് ആലപിച്ചത്.
തമിഴിലെ പ്രശസ്ത ഗായകനായ കെ വീരമണി ആലപിച്ച പള്ളിക്കെ'് എ ഗാനം കൂടുതല്‍ ശ്രദ്ധേയമായി. ഓം തിരുപ്പടി ശരണം പൊയ്യപ്പാ എ ഗാനത്തോടെയാണ് സംഗീത കച്ചേരി അവസാനിച്ചത്. തുടര്‍ച്ചയായ രാം വര്‍ഷമാണ് ഇവര്‍ ഭക്തിഗാനമേള അവതരിപ്പിക്കുത്. കൊല്ലം എക്സൈസ് സി.ഐ. ശിവപ്രസാദ്(മൃദഗം), എ.എസ്.ഐ. രാമചന്ദ്രപിള്ള, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജയകൃഷ്ണന്, അരുകുമാര്‍, സന്തോഷ്, കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ബ്രിജേഷ് ദാസ്, നിര്മലന് തമ്പി, ദിലീപ് എിവരാണ് സംഘത്തിലെ മറ്റ് ആലാപകര്‍.
(പി.ആര്. ശബരി-57)
- Log in to post comments