Skip to main content
 നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെയും ഒ.പി കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കുന്നു.

ആരോഗ്യകേന്ദ്രങ്ങള്‍ പരിഷ്‌കരിക്കും ഗ്രാമങ്ങളില്‍ ഇനി കുടുംബ ഡോക്ടര്‍                                                                                                                       മന്ത്രി കെ.കെ.ശൈലജ

 

               

                                                                                                       

 

സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കുമെന്നും ഗ്രാമങ്ങളിലെ ആതുരാലയങ്ങളിലെ ഡോക്ടര്‍മാര്‍ ഇനി മുതല്‍ കുടുംബഡോക്ടര്‍മാരായി പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ- സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. നൂല്‍പ്പുഴയില്‍ ആര്‍ദ്രം പദ്ധതി പ്രകാരം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അവര്‍.വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങള്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ ഗ്രാമീണാരോഗ്യ കേന്ദ്രങ്ങളില്‍ അനിവാര്യമാണ്. ഇതിനായി ആധുനിക സംവിധാനം ഏര്‍പ്പെടുത്തും. ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി  തടയാന്‍  സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് മിഷനുകളില്‍ ഒന്നായ ആര്‍ദ്രം ആരോഗ്യമേഖലയ്ക്ക് കരുത്തായി. പരിസ്ഥിതി സംരക്ഷണനത്തിന് മുതല്‍ക്കൂട്ടായ ഹരിത കേരള മിഷന്റെ മുന്നേറ്റവും ആരോഗ്യവകുപ്പിന് സഹായകരമാണ്. ആദിവാസി മേഖലകളിലുള്ള ആസ്പത്രികളില്‍ പ്രത്യേക പരിഗണന നല്‍കും. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം വൈകീട്ട് വരെയുണ്ടാകും. ഗ്രാമീണരുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ കരുതലോടെ ഇടപെടാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയണം. രോഗി , ഡോക്ടര്‍ ബന്ധം ഊഷ്മളമാകുന്നതോടെ കുടുംബ ഡോക്ടര്‍ സങ്കല്പ്പം യാഥാര്‍ത്ഥ്യമാകുന്നു.  ഇ ഹെല്‍ത്ത്  പദ്ധതി നൂല്‍പ്പുഴയ്ക്ക് കൂടുതല്‍ സഹായകരമാകും. പഞ്ചായത്തിന്റെ സഹകരണം ലഭ്യമായതോടെ സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് സഹകരണത്തോടെയുള്ള ഈ ഹെല്‍ത്ത് കേന്ദ്രമായി  ഇത് മാറി. ടെലിമെഡിസിന്‍ സംവിധാനം കൂടി വരുന്നതോടെ  ആസ്പ്ത്രിയുടെ മുഖം മാറും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ആയുഷ് ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവയെല്ലാം ഗ്രാമീണാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് ചാലകശക്തിയാകുമെന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. എം.എസ്.ഡി.പി പദ്ധതിയില്‍ നിര്‍മ്മിച്ച ഒ.പി കെട്ടിടവും ഇ ഹെല്‍ത്ത് സ്വിച്ച് ഓണ്‍ കര്‍മ്മവും നവീകരിച്ച ലാബും മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ ട്രൈബല്‍ ഹോം തറക്കല്ലിടല്‍ കര്‍മ്മവും നിര്‍വ്വഹിച്ചു. 

 

ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരിസുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ലതാശശി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍.സരിത, ആര്‍.സി.എച്ച് പ്രോഗ്രാം മാനേജര്‍ ഡോ.നീത വിജയന്‍, സബ് കളക്ടര്‍ ഉമേഷ് എന്‍.എസ്. കേശവന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജിതേഷ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ബി.അഭിലാഷ്, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍, ഡോ. വി.പി. ദാഹര്‍ മുഹമ്മദ്  തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

 

 

               

date