Skip to main content

ക്വാമി ഏകതാവാരം നവംബര്‍ 25 വരെ ആചരിക്കും

 

ഈ വര്‍ഷത്തെ ക്വാമി ഏകതാവാരാചരണത്തിന് ഇന്നലെ തുടക്കമായി. നവംബര്‍ 25 വരെ ക്വാമി ഏകതാ വാരമായി ആചരിക്കും.  ഏകതാവാരത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനിയുടെ നേതൃത്വത്തില്‍  ഓഫീസുകളില്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ എടുത്തു. ന്യൂനപക്ഷ ക്ഷേമം, ഭാഷാപരമായ ഐക്യം, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം, സാംസ്‌കാരിക ഒത്തൊരുമ, സ്ത്രീകളുടെ ക്ഷേമം, പൊതുവായ സംരക്ഷണം എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളാണ് ഏഴു ദിവസം നീളുന്ന പരിപാടികളില്‍ ഉളളത്. നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ അടിസ്ഥാനതത്വത്തിലൂന്നി ദേശീയോദ്ഗ്രഥനവും ഒത്തൊരുമയും പ്രോത്സാഹിപ്പിക്കുന്നതിനും രാഷ്ട്രനിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്കിനെ ഉയര്‍ത്തിക്കാട്ടുന്നതിനും ക്വാമി ഏകതാ വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നു. ഇന്ന് (നവംബര്‍ 21) ഭാഷാ ഏകതാദിനമായും 22ന് ദുര്‍ബല വിഭാഗങ്ങളുടെ ദിനമായും 23ന് സാംസ്‌ക്കാരിക ദിനമായും 24 ന്  വനിതകളുടെ ദിനമായും 25ന് പരിസ്ഥിതി സംരക്ഷണ ദിനമായും ആചരിക്കും. എഡിഎം കെ.രാജന്‍, എഡിസി ജനറല്‍ പി.എസ്. ഷിനോ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആര്‍-1949/17)

date