Skip to main content

വട്ടിയൂര്‍ക്കാവ് വില്ലേജ്: 15 ബ്ലോക്കുകളുടെ റീസര്‍വെ പൂര്‍ത്തിയായി 

     തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വില്ലേജിന്റെ റീസര്‍വേ അപ്‌ഡേഷന്‍ ജോലികള്‍ നടക്കുന്ന 160 ബ്ലോക്കുകളില്‍ 15 ബ്ലോക്കുകളുടെ റീസര്‍വെ നടപ്പാക്കിയതായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) അറിയിച്ചു.   ഇതില്‍ പി.ടി.പി നഗറിന് തെക്ക് ഭാഗത്ത് വരുന്ന റീസര്‍വേ ബ്ലോക്ക് നമ്പര്‍ 16 മുതല്‍ 25 വരെയുള്ള 10 ബ്ലോക്കുകളുടെ റീസര്‍വേ രേഖകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കും.  അന്ന് മുതല്‍ റീസര്‍വേ നമ്പരുകളുടെ അടിസ്ഥാനത്തില്‍ കരം സ്വീകരിക്കും.  വസ്തു കൈമാറ്റവും പോക്കുവരവും രജിസ്‌ട്രേഷനും ഈ നമ്പരുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.  
(പി.ആര്‍.പി 1910/2017)
 

date