Post Category
ലോഹനിര്‍മ്മിത എണ്ണവിളക്കുകളുടെ പ്രദര്‍ശനം ഇന്ന് (നവംബര്‍ 22) മുതല്‍
ലോകപൈതൃക വാരാഘോഷങ്ങളോടനുബന്ധിച്ച് മ്യൂസിയത്തിലെ കരുതല്‍ ശേഖരത്തില്‍ സൂക്ഷിക്കുന്ന അപൂര്‍വ്വങ്ങളായ ലോഹ നിര്‍മ്മിത എണ്ണവിളക്കുകളുടെ പ്രത്യേക പ്രദര്‍ശനം തിരുവനന്തപുരം ആര്‍ട്ട് (നേപ്പിയര്‍) മ്യൂസിയത്തില്‍ ഇന്ന് (22) ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ നവംബര്‍ 25 വൈകിട്ട് 5 വരെയാണ് പ്രദര്‍ശനം.
പുരാതനകാലത്ത് തെക്കേ ഇന്ത്യയിലെ ആരാധനാലയങ്ങളിലും കൊട്ടാരങ്ങളിലും പൂജ ആവശ്യങ്ങള്‍ക്കും വെളിച്ചത്തിനുമായി ഉപയോഗിച്ചിരുന്ന ചിത്രപ്പണികളോടുകൂടിയ എണ്ണവിളക്കുകള്‍ കൗതുകമുണര്‍ത്തുന്നവയാണ്. ഗരുഡ വിളക്ക്, വഞ്ചി വിളക്ക്, കാളിയ വിളക്ക്, ബൊമ്മ വിളക്ക് തുടങ്ങി നൂറോളം വിളക്കുകളാണ് പ്രദര്‍ശന സജ്ജമാക്കിയിരിക്കുന്നത്.
ഇതോടനുബന്ധിച്ച് 23 ന് വൈകിട്ട് ആറിന് മിഴാവില്‍ തായമ്പകയും ചാക്യാര്‍കൂത്തും മ്യൂസിയം പരിസരത്ത് സംഘടിപ്പിക്കും.
പി.എന്‍.എക്സ്.4951/17
date
- Log in to post comments