ഖാദി പര്‍ദ്ദ വിപണിയിലെത്തി
പരമ്പരാഗത ഖാദി തുണിത്തരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇനി പര്‍ദ്ദകളും വിപണിയില്‍ ലഭിക്കും. പ്രകൃതിദത്തമായ പരുത്തി നൂലുകൊണ്ട് നിര്‍മ്മിക്കുന്ന പര്‍ദ്ദ ചാര നിറത്തിലും മറ്റ് വര്‍ണങ്ങളിലും ലഭിക്കും. ചൂടുകാലത്ത് തണുപ്പും തണുപ്പ് കാലത്ത് ചൂടും പ്രദാനം ചെയ്യുന്ന തരത്തിലാണ് പര്‍ദ്ദ നിര്‍മ്മിച്ചിരിക്കുന്നത്. ചൈനീസ് നെക്ക്, ഹൈനെക്ക്, കോട്ട്, അറേബ്യന്‍, ഡിസൈനര്‍ പീസ് എന്നീ പേരുകളിലുള്ള ഖാദി പര്‍ദ്ദകള്‍ ഇപ്പോള്‍ ലഭിക്കും. 1800 രൂപ മുതല്‍ 2000 രൂപ വരെയാണ് പര്‍ദ്ദകളുടെ വില. 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.
ചെറൂട്ടി റോഡിലുള്ള ഖാദി ഗ്രാമസൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഖാദി പര്‍ദ്ദ വിപണിയിലിറക്കല്‍ നിര്‍വ്വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ആദ്യവില്‍പ്പന നടത്തി. ഖാദി ബോര്‍ഡ് അംഗം വേലായുധന്‍ വള്ളിക്കുന്ന്, കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.പി.എം. ഹൈറുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു. ഖാദി ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ടി. ശ്യാംകുമാര്‍ സ്വാഗതവും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ കെ.പി. ദിനേശ് കുമാര്‍ നന്ദിയും പറഞ്ഞു.
- Log in to post comments