സഹപാഠിക്ക് കൈത്താങ്ങുമായി മടിക്കൈ മോഡല്കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍
സഹപാഠിക്ക് കൈത്താങ്ങായി മടിക്കൈ മോഡല്കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ നാടിന് മാതൃകയായി. തീരെ നിര്‍ധന കുടുംബത്തില്‍ നിന്നും കോളേജില്‍ പഠിക്കാനെത്തിയ രണ്ടാംവര്‍ഷ ബികോമിലെ കെ.വി.സുശോഭിനാണ് നിര്‍മ്മാണം നിലച്ചുപോയ വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കുവാന്‍ വിദ്യാര്‍ഥികള്‍ ഒന്നിച്ചു നിന്നത്. വീടിന്റെ താക്കോല്‍ ജില്ലാ കളക്ടര്‍ ജീവന് ബാബു കെ കൈമാറി. സുശോഭിന്റെ രക്ഷിതാക്കളായ ടി.കെ സുഭാഷും, കെ.വി.നിര്‍മ്മലയും ചേര്‍ന്നാണ് ജില്ലാ കളക്ടറില്‍ താക്കോല്‍ നിന്നും ഏറ്റുവാങ്ങിയത്.
മടിക്കൈ പഞ്ചായത്തിലെ മൂന്നുറോഡ് പ്രദേശത്ത് താമസിക്കുന്ന നിര്‍ധനകുടുംബമാണ് ഇവര്‍. സുഭാഷിന് കൂലിപ്പണിയാണ്. സുശോഭിന് താഴെ ജനിതക വൈകല്യത്തോടെ ജനിച്ച അനുജത്തി നിവേദ്യയാണ്. 10 വയസായെങ്കിലും മൂന്നുവയസുള്ള കുട്ടിയുടെ വളര്‍ച്ചയേയുള്ളു നിവേദ്യയ്ക്ക്. സംസാരിക്കില്ല. ഇടയ്ക്കിടെ അപസ്മാരവും വരാറുണ്ട്. കണ്ണിന് കാഴ്ചയില്ല. അത്യന്തം ദയനീയമാണ് ഈ കുടുംബത്തിന്റെ അവസ്ഥ..
മടിക്കൈ മോഡല്കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ പ്രയത്ന ഫലമായി സ്വരൂപിക്കുകയും ശ്രമദാനത്തിലൂടെയും ഒരുലക്ഷം രൂപ ചിലവാക്കിയാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരല് അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ റഹിമാന്‍, പ്രിന്‍സിപ്പാള്‍ പ്രൊഫ.വി ഗോപിനാഥന്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.സുമി, ഡോ.യു ശശി മേനോന്,കെ.വി.കുഞ്ഞികൃഷ്ണന്, കോളേജ് യൂണിയന് ചെയര്‍പേഴ്സ് അഭിരാമിരാജ്, കെ.മിഥുന് കുമാര്‍, പി.സത്യ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments