Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  താല്‍ക്കാലിക ലിസ്റ്റ്  പ്രസിദ്ധീകരിച്ചു

   ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2018-2020  വര്‍ഷത്തേക്കുളള വിവിധ ഒഴിവുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതിനുളള  താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റുകള്‍ ഡിസംബര്‍ 12 നകം  എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡും സഹിതം ഈ ഓഫീസില്‍  നേരിട്ട് ഹാജരായോ ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റ് മുഖേനയോ പരിശോധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ  രേഖാമൂലമോ എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കാം.  
    പ്യൂണ്‍-പാര്‍ട്ട് ടൈം ജോലിക്ക് പരിഗണിക്കുന്നതിനുളള  സെലക്ട് ലിസ്റ്റില്‍ 1986 ഡിസംബര്‍ 31  1995 ഡിസംബര്‍ 31 വരെ  രജിസ്റ്റര്‍ ചെയ്ത എല്ലാവരെയും  ഉള്‍പ്പെടുത്തിയിട്ടുണ്ട്.  അംഗവൈകല്യമുളളവര്‍, ലാറ്റിന്‍ ക്രിസ്ത്യന്‍, ആംഗ്ലോ ഇന്ത്യന്‍, നാടാര്‍ വിഭാഗങ്ങളിലുളളവരെ  2017 ഒക്‌ടോബര്‍ 31 വരെ പരിഗണിച്ചിട്ടുണ്ട്.  മറ്റുളളവരുടെ വിശദ വിവരം  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.

date