Post Category
മീസല്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ് തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: കളക്ടര്‍
മീസല്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ അറിയിച്ചു. കഴിഞ്ഞ 13ന് മുളിയാര്‍ ഗവ യുപി സ്‌കൂളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് തടസ്സപ്പെടുത്തിയവര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 263261 (83%)കുട്ടികള്‍ക്ക് സുരക്ഷിതമായി പ്രതിരോധ കുത്തിവയ്പ് എടുത്തു. 9 മാസം മുതല്‍ 15 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഈ മാസം 25 വരെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും കുത്തിവയ്പ് നല്‍കാം.
date
- Log in to post comments