Skip to main content

ഭിന്നശേഷി ദിനാചരണം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും

    ഡിസംബര്‍ അഞ്ചിന് പത്തനംതിട്ട സെന്‍റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭിന്നശേഷി ദിനാചരണ പരിപാടികള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തീരുമാനമായി. ദിനാചരവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന്‍റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 
ജില്ലയിലെ സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നുള്ള 800ഓളം കുട്ടികള്‍ മേളയില്‍ പങ്കെടുക്കും. രാവിലെ ഒമ്പത് മുത ല്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ നടക്കും. ഭിന്നശേഷിക്കാരായ പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകളില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാം. ഇത്തരത്തിലുള്ളവരുടെ രജിസ്ട്രേഷനായി പ്ര ത്യേക കൗണ്ടര്‍ സജ്ജീകരിക്കും.  
    യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, വിവിധ വകുപ്പ് ഉദ്യോഗസ്ഥ ര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
                                                 (പിഎന്‍പി 3129/17)

date