ദേശീയ ക്ഷീരദിനം: മിൽമ ഡയറി സന്ദർശിക്കാം
ആലപ്പുഴ: ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് നവംബർ 26നും 27നും ആലപ്പുഴ സെൻട്രൽ പ്രോഡക്ട്സ് ഡയറിയിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരം. ഡയറിയുടെ പ്രവർത്തനം നേരിൽ കണ്ട് മനസ്സിലാക്കാം. ഐസ്ക്രീം ഉൾപ്പെടെയുള്ള മിൽമ ഉത്പന്നങ്ങൾ വിലക്കുറവിൽ ലഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് സന്ദർശക സമയം.
(പി.എൻ.എ.2823/17)
(പി.എൻ.എ.2824/17)
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ
ആരോഗ്യ സന്ദേശ വിളംബര യാത്ര ഇന്നു മുതൽ
ആലപ്പുഴ: പകർച്ചവ്യാധി പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ആരോഗ്യ അവബോധ സന്ദേശയാത്ര ഇന്നു (നവംബർ 23) ആരംഭിക്കും. രാവിലെ 9.30ന് കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ടി.വി. അനുപമ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ.ടി. മാത്യു അധ്യക്ഷത വഹിക്കും.
ആലപ്പുഴ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി. മെഹബൂബ്, നഗരസഭാംഗം എ.എം. നൗഫൽ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ജോബിൻ ജോസഫ്, ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ ഭാരവാഹി കെ. നാസർ എന്നിവർ പങ്കെടുക്കും. ഡെപ്യൂട്ടി ഡി.എം.ഒ റ്റി.എസ്. സിദ്ധാർഥൻ സ്വാഗതവും ജില്ലാ മാസ് മീഡിയാ ഓഫീസർ ജി. ശ്രീകല നന്ദിയും പറയും.
ഇന്ന് മുതൽ 30 വരെ ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾ മൂലമുള്ള മരണങ്ങൾ കുറയ്ക്കുന്നതിന് പരിസരശുചിത്വം, മാലിന്യനിർമ്മാർജ്ജനം എന്നിവയുടെ പ്രധാന്യം സംബന്ധിച്ച് ബോധവത്ക്കരണ പരിപാടികൾ ഉൾപ്പെടുത്തി ലഘുനാടകം, ആരോഗ്യബോധവത്കരണ ക്ലാസുകൾ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. പൊതുജനാരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട നോട്ടീസുകളും ലഘുലേഖകളുംവിതരണം ചെയ്യും. യാത്ര ഇന്ന് മുഹമ്മ, തണ്ണീർമുക്കം, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ പര്യടനം നടത്തും. നാളെ (നവംബർ 24) ചേർത്തല മുൻസിപ്പാലിറ്റി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, നവംബർ 28ന് മാരാരിക്കുളം സൗത്ത്, മണ്ണഞ്ചേരി, ആര്യാട്, നവംബർ 29ന് അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത് എന്നിവിടങ്ങളിൽ പര്യടനം നടത്തി നവംബർ 30ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ സമാപിക്കും.
(പി.എൻ.എ.2825/17)
തീറ്റപ്പൂൽ കൃഷി പരിശീലനം
ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപ്പന്ന പരിശീലന വികസന കേന്ദ്രത്തിൽ തീറ്റപ്പുൽ കൃഷി പരിശീലനം നൽകുന്നു. നവംബർ 28 മുതൽ രണ്ടു ദിവസങ്ങളിലാണ് പരിശീലനം. രജിസ്ട്രേഷൻ ഫീസ് 10 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർക്ക് യാത്രാബത്ത, ദിനബത്ത എന്നിവ നൽകും. ഫോണിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ നവംബർ 28 രാവിലെ 10ന് പരിശീലന കേന്ദ്രത്തിൽ എത്തണം. പ്രവേശനസമയത്ത് തിരിച്ചറിയൽ രേഖയുടെ പകർപ്പു ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0476 2698550.
(പി.എൻ.എ.2826/17)
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ഉപയോഗത്തിന് മൂന്നുലക്ഷം രൂപയ്ക്ക് മരുന്നുകൾ വാങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചു. കുടുതൽ വിവരങ്ങൾ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 9446339098.
(പി.എൻ.എ.2827/17)
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: സാമൂഹികനീതി വകുപ്പിന്റെ വെളിയനാട് ഐ.സി.ഡി.എസ്. പ്രോജക്ടിലെ 105 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/അംഗീകൃത സ്ഥാപനങ്ങളിലെ വ്യക്തികൾ എന്നിവരിൽ നിന്ന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ നവംബർ 29ന് രാവിലെ 11 വരെ സമർപ്പിക്കാം. അന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരം കിടങ്ങറയിലുള്ള കക്കന്നൂർ സിറ്റി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: 0477 2754748.
(പി.എൻ.എ.2828/17)
- Log in to post comments