Post Category
ജില്ലാ കേരളോത്സവം; അപേക്ഷിക്കണം
ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി ജില്ലാതലം മുതല്‍ നടക്കുന്ന ദേശീയ യുവോത്സവ ഇനങ്ങളായ മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫ്‌ളൂട്ട്, വീണ, ഹാര്‍മോണിയം, ഗിത്താര്‍ എന്നീ ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ 26 നകം ജില്ലാ കണ്‍വീനര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കേരളോത്സവം, ജില്ലാപഞ്ചായത്ത് ഓഫീസ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പ്രായം ജനുവരി ഒന്നിന് 15 വയസ് തികഞ്ഞവരും 30 വയസ് കവിയാത്തവരുമായിരിക്കണം. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പി എന്‍ സി/4435/2017
date
- Log in to post comments