Skip to main content

ജലശ്രീ; കുളങ്ങള്‍ നിര്‍മിച്ചു തുടങ്ങി

    തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതി ജലശ്രീ യുടെ ഭാഗമായി കുളങ്ങളുടെ നിര്‍മാണവും കിണര്‍ റീചാര്‍ജിംഗും ആരഭിച്ചു.  തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ നടക്കുന്നത്.  
    ഈ സാമ്പത്തികവര്‍ഷം ജില്ലയില്‍ 1500 കുളങ്ങളാണ് നിര്‍മിക്കുന്നത്.  വീടുകളുടെ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം ശുദ്ധീകരിച്ച് പ്രതേ്യക രീതിയില്‍ കിണറുകളിലെത്തിക്കുന്ന റീചാര്‍ജിംഗിന് ഏകദേശം എണ്ണായിരം രൂപയോളം ചെലവുണ്ട്.  സൗജന്യമായിട്ടാണ് ജില്ലാ പഞ്ചായത്ത് ഇത് ചെയ്തുകൊടുക്കുന്നത്.  ഗുണഭോക്താക്കള്‍ പഞ്ചായത്ത് ഓഫീസിലോ തൊഴിലുറപ്പ് മിഷന്‍ ഓഫീസിലോ ഇതിനായി അപേക്ഷ നല്‍കണം.  
    കാര്‍ഷികാവശ്യങ്ങള്‍ക്കും ഭൂഗര്‍ഭജലം മണ്ണില്‍ പിടിച്ചു നിര്‍ത്തുന്നതിനും കുളങ്ങള്‍ ഉപകരിക്കുമെന്നും പൊതുജനങ്ങള്‍ ജലശ്രീ പദ്ധതിയുമായി പൂര്‍ണമായും സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അഭ്യര്‍ഥിച്ചു.  
(പി.ആര്‍.പി 1923/2017)
 

date