Skip to main content

മധ്യസ്ഥ പരിഹാരം: ബോധവത്കരണ ക്ലാസ്സ് നാളെ

 

                സംസ്ഥാന മധ്യസ്ഥ-അനുരഞ്ജന പരിഹാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാധ്യസ്ഥ പരിഹാരം സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.  തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകര്‍ക്കും മാധ്യസ്ഥ പ്രവര്‍ത്തകര്‍ക്കുമായി നവംബര്‍ 25ന് രാവിലെ 8 ന് കല്‍പ്പറ്റ വിന്‍ഡ്‌വാലി ഗാര്‍ഡന്‍ റിസോര്‍ട്ടിലാണ് ക്ലാസ്.  ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് എ.എം.ഷഫീഖ് ഉദ്ഘാടനം നിര്‍വഹിക്കും.  ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍, ഹൈക്കോടതി എ.ഡി.ആര്‍. സെന്റര്‍ ഡയറക്ടര്‍ പി.കെ.അരവിന്ദ പ്രഭു എന്നിവര്‍ സംസാരിക്കും.

date