Post Category
വാഹന വായ്പ
ഓട്ടോ ടാക്‌സി പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് പട്ടികജാതിപട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 3.70 ലക്ഷം രൂപയാണ് പദ്ധതി തുക. 18നും 50നുമിടയില്‍ പ്രായമുള്ള കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 98000 രൂപയും നഗര പ്രദേശങ്ങളില്‍ 120000 രൂപയിലും കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഓട്ടോ ടാക്‌സി ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. 6 ശതമാനം പലിശയോടുകൂടി അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഉദേ്യാഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936 202869.
date
- Log in to post comments