Skip to main content

ജാഗ്രതാ സമിതി ശാക്തീകരണം ശില്‍പശാല

 

                ജില്ലാ പഞ്ചായത്തിന്റെ വാര്‍ഡ്, പഞ്ചായത്ത്തല ജാഗ്രതാ സമിതി ശാക്തീകരണം ഏകദിന ശില്‍പശാല നവംബര്‍ 27ന് സംസ്ഥാന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അധ്യക്ഷത വഹിക്കും. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില തോമസ് സ്വാഗതമാശംസിക്കും.  വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. കെ.മുഹമ്മദ് ഷാഫിയെ ജില്ലാ കളക്ടര്‍ എസ്.സുഹാസ്   ആദരിക്കും.

date