Skip to main content

പരമ്പരാഗത ആദിവാസി ഗോത്രമേള - 'തുടി' ഇന്ന് 

 

     ജില്ലാ കുടുംബശ്രീയുടെ  ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ആദിവാസി മേഖലയിലെ പരമ്പരാഗത പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തിനായുള്ള  ഗോത്ര മേള 'തുടി 2017' ഇന്ന് (നവംബര്‍ 24) നഗരസഭാ ടൗണ്‍ ഹാള്‍ അനക്സില്‍ നടക്കും. രാവിലെ 11ന് കെ.വി.വിജയദാസ് എം.എല്‍.എ ഗോത്രമേള ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍ അധ്യക്ഷയാവും. ഗോത്ര മേളയുടെ ഭാഗമായി ആദിവാസി മേഖലയിലെ പാരമ്പര്യ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉള്‍പ്പെട്ട 'ഭക്ഷ്യമേള', കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഗോത്രകലാരൂപങ്ങളുടെ അവതരണം എന്നിവയുണ്ടാവും . അട്ടപ്പാടി ഉള്‍പ്പെടെയുളള മേഖലകളില്‍ നിന്നുളള 15 ഓളം സംഘങ്ങള്‍ ഗോത്ര മേളയില്‍ പങ്കെടുക്കും. വൈകീട്ട് ഏഴിന് നടക്കുന്ന സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. 

date