ജില്ലാ കേരളോത്സവം 25, 26 തീയതികളില്‍
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബര്‍ 25,26 തീയതികളില്‍ നടക്കും. 25ന് രാവിലെ ഒന്‍പത് മണിക്ക് നെടുംകുന്നം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി കേരളോത്സവ സന്ദേശം നല്‍കും. െപാതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശശികലാ നായര്‍ മുഖ്യപ്രഭാഷണവും സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ജെ.ജി.പാലയ്ക്കലോടി ആമുഖ പ്രഭാഷണവും നടത്തും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സന്തോഷ് കാല പ്രോഗ്രാം വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സണ്ണി പാമ്പാടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബെറ്റി റോയ് മണിയങ്ങാട്ട്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബാലഗോപാലന് നായര്‍, നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കലാമത്സരങ്ങള്‍ നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്കൂളിന്റെ വിവിധ വേദികളില്‍ നടക്കും. കബഡി, വടംവലി, ചെസ്സ്, ആര്‍ച്ചറി, പഞ്ചഗുസ്തി, കളരിപ്പയറ്റ്, അത്ലറ്റിക്സ്, വോളിബോള്‍ മത്സരങ്ങള്‍ ഗിരിദീപം ഹൈസ്കൂളില്‍ നടക്കും. ഫുട്ബോള്‍ - എന്‍ എസ് എസ് ഹൈസ്കൂള്‍ കറുകച്ചാല്‍, ബാസ്കറ്റ് ബോള്‍ - സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ നെടുംകുന്നം, ക്രിക്കറ്റ് - സി എം എസ് എച്ച് എസ് എസ് ചുങ്കം, ഷട്ടില്‍ ബാഡ്മിന്റണ്‍ - ശ്രീകൃഷ്ണ ജിംനേഷ്യം പത്തനാട്, നീന്തല്‍ - കെ ജി എസ് സ്വിമ്മിങ് അക്കാദമി പുല്ലരിക്കുന്ന് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
(കെ.ഐ.ഒ.പി.ആര്-1975/17)
- Log in to post comments