ഹരിതകേരളമിഷന്‍ ഒന്നാം വാര്‍ഷികത്തിലേക്ക്
വെളളം,വൃത്തി, വിളവ് എന്നിവയിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ജൈവപ്രകൃതിയെ വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട രൂപീകരിച്ച ഹരിതകേരളമിഷന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മിഷന്റെ ഒന്നാം വാര്‍ഷികാഘോഷം പഞ്ചായത്ത് തലം മുതല്‍ സംസ്ഥാനതലം വരെ വിവിധ പ്രവര്‍ത്തനങ്ങളോടെ സംഘടിപ്പിക്കും. ഡിസംബര്‍ എട്ടിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഹരിതസംഗമം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഗ്രമാപഞ്ചായത്ത്, നഗരസഭ തലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം ഹരിതകേരളവുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങളുടെയും നടപ്പുവര്‍ഷത്തെ പ്രൊജക്ടില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട ഉള്‍ക്കൊളളിച്ചുളള പ്രൊജക്ടുകളും വകയിരുത്തലുകളും ചര്‍ച്ച ചെയ്യുന്നതിനുളള വേദിയായി ഹരിതസംഗമം മാറും. നിലവിലുളള പ്രശ്‌നങ്ങള്‍ പരിശോധിക്കുകയും അവ മറികടക്കാനുളള പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. കൃഷി, മാലിന്യസംസ്‌കരണം, ജലസംരക്ഷണം എന്നീ മേഖലകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം നടന്ന പ്രവര്‍ത്തനങ്ങള്‍, പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഈ മേഖലയുമായി ബന്ധപ്പെട്ട വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍, ജൈവമാലിന്യസംസ്‌കരണ ഉപാധികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് ഹരിതകേരള മിഷന്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ വാര്‍ഡുകളിലും ഹരിതകേരളമിഷന്റെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഡിസംബര്‍ 11 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇതിന്റെ ഭാഗമായി ഡിസംബര്‍ എട്ടു മുതല്‍ 11 വരെ തിരുവനന്തപുരം വെളളയമ്പലം മാനവീയം വേദിയില്‍ പ്രദര്‍ശനമൊരുക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന് മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരെയും ക്ഷണിച്ചിട്ടുണ്ട്.
- Log in to post comments