അറിയിപ്പ്
കാട്ടാക്കട ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2018 - 2020 കാലയളവിലെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനാല്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 20 വരെ വേക്കന്‍സി ഒഴികെയുള്ള മറ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന് ഐഡന്റിറ്റി കാര്‍ഡില്‍ 09/2017, 10/2017 പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ഫെബ്രുവരി 2018 വരെയും 11/2017, 12/2017 പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് മാര്‍ച്ച് 2018 വെരയും സാധാരണ നിലയില്‍ പുതുക്കി നല്‍കുന്നതാണ്. എസ്.സി / എസ്.റ്റി വിഭാഗങ്ങള്‍ക്കും ഇത്തരത്തില്‍ ഗ്രേസ് പീരീഡ് ദീര്‍ഘിപ്പിച്ച് നല്‍കുന്നതാണ്. സാധാരണ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന കാലയളവില്‍ നിയമാനുസൃതമായി വിടുതല്‍ / എന്‍.ജെ.ഡി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ഉദേ്യാഗാര്‍ഥികള്‍ക്കും മേല്‍പ്പറഞ്ഞ കാലവധി ബാധകമാക്കി സമയം ദീര്‍ഘിപ്പിച്ച് നല്‍കുന്നതാണ്. ഈ കാലയളവില്‍ ഓണ്‍ലൈനായി രജിസ്ട്രേഷന് / അധിക യോഗ്യതകള്‍ എന്നിവ ചേര്‍ത്ത് അത് വെരിഫൈ ചെയ്യുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകുന്ന ഉദേ്യഗാര്ഥികള്ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയ തീയതി മുതല്‍ 60 ദിവസം വരെ എന്നുള്ളത് 2018 ഫെബ്രുവരി 28 വരെ സീനിയോറിറ്റിയോടു കൂടി ചേര്‍ത്ത് നല്‍കുന്നതാണ്. രജിസ്ട്രേഷന്, പുതുക്കല്‍ എന്നിവ ഉദേ്യാഗാര്‍ഥികള്‍ക്ക് സ്വന്തമായി നേരിട്ട് www.employment.kerala.gov.in എന്ന വെബ്സൈറ്റ് വഴി നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2295030.
(പി.ആര്.പി 1931/2017)
- Log in to post comments