കളക്ടറേറ്റ് ജീവനക്കാര്‍ക്കായി ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പും ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റിംഗ് ക്യാമ്പും
കാക്കനാട്: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഇ ഡിസ്ട്രിക്ടിന്റെ സഹകരണത്തോടെ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്കായി ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പും ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റിംഗ് ക്യാമ്പും സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ
ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ക്യാമ്പിന് നേതൃത്വം നല്‍കി. 170 ഓളം ഉദ്യോഗസ്ഥര്‍ ക്യാമ്പിലെത്തി. 70 ഓളം ഉദ്യോഗസ്ഥക്ക് സൗജന്യ ഇ സി ജി എടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ് ക്യാമ്പ് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ലൈലമ്മ ഉദ്ഘാടനം ചെയ്തു. വനിതാ ജീവനക്കാര്‍ക്കു മാത്രമായി നടത്തിയ ക്യാമ്പില്‍ 1500 രൂപയോളം ചെലവു വരുന്ന ബിഎംഡി ടെസ്റ്റ് 120 ഓളം ജീവനക്കാര്‍ക്ക് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ (ഡിസ്റ്റ്.318സി) സൗജന്യമായി നല്‍കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡിസ്ട്രിക്ട് ചെയര്‍ പേഴ്സണും ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റുമായ ഡോ. ജോസഫ് മനോജ് നേതൃത്വം നല്‍കി.
ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ക്യാമ്പുകള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കി. എ ഡി എം എം.കെ. കബീര്‍, ഫിനാന്‍സ് ഓഫീസര്‍ അജി ഫ്രാന്‍സിസ്, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍, ഡെപ്യൂട്ടി കളക്ടര്‍, ഡിസാസ്റ്റര്‍ മാനേജ്മന്റ് ഷീലദേവി പി.ഡി, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഷീബ ഇ.എ, സെക്രട്ടറി ശരത് ഗോപി, ട്രഷറര്‍ അരുണ്‍ ദാസ് ഡി, സ്റ്റാഫ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, റിനെ മെഡിസിറ്റിയിലെ ഡോ. അനീഷ് പി രതീന്ദ്രന്‍, ഡോ. പി. ചിതംബരനാഥന്‍, തുടങ്ങിയവര്‍
പങ്കെടുത്തു.
- Log in to post comments