Skip to main content

അനാഥാലയ അന്തേവാസികളുടെ കുടുംബ സംഗമം    

 സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓര്‍ഫനേജുകളിലെയും മറ്റ് ധര്‍മ്മസ്ഥാപനങ്ങളിലെയും അന്തേവാസികളുടെ കുടുംബസംഗമം നവംബര്‍ 25 രാവിലെ 9 മണി മുതല്‍ പയ്യാവൂര്‍ വെമ്പുവയിലുളള തെരേസഭവനില്‍ നടക്കും. അസി.കലക്ടര്‍ ആസിഫ്.കെ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.  ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി അധ്യക്ഷത വഹിക്കും. സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് ക്ലാസ്, കലാപരിപാടികള്‍ തുടങ്ങിയവയും നടക്കും.
പി എന്‍ സി/4463/2017
 

date