Post Category
പുക പരിശോധന കേന്ദ്രങ്ങള്‍ക്കെതിരേ നടപടി
ജില്ലയിലെ വാഹന പുക പരിശോധന കേന്ദ്രങ്ങളില്‍ ആര്‍ടിഒ എബി ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയ എട്ട് സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോയും 28 സ്ഥാപനങ്ങള്‍ക്ക് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസും നല്കി. പല സ്ഥാപനങ്ങളിലും അംഗീകൃത യോഗ്യതയില്ലാത്തവര്‍ പുക പരിശോധന നടത്തുന്നതായും ബിഎസ് നാല് വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റിനു പകരം ആറു മാസത്തെ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും പുക പരിശോധനാ മെഷീനുകള്‍ അപ്ഗ്രേഡ് ചെയ്തിട്ടില്ലായെന്നും കണ്ടെത്തി. (പിഎന്‍പി 3150/17)
date
- Log in to post comments