ജൈവവൈവിധ്യങ്ങള്‍ വീണ്ടെടുക്കണം- ജില്ലാ കളക്ടര്‍
മനുഷ്യരുടെ പ്രവര്‍ത്തനഫലമായി ഇല്ലാതാവുന്ന ജൈവ വൈവിധ്യങ്ങള്‍ വീണ്ടെടുക്കണമെന്ന് ജില്ലാകളക്ടര്‍ ജീവന്‍ ബാബു കെ പറഞ്ഞു. കമ്പോളങ്ങളില്‍ പുതുപുത്തന്‍ പഴവര്‍ഗങ്ങള്‍ സുലഭമാണ്.നാട്ടിലെ പഴങ്ങള്‍ ആര്‍ക്കും വേണ്ട.അതിലൊളിച്ചിരിക്കുന്ന ദുരന്തം ഭീകരമാണ്.ഇതൊക്കെ മറികടക്കാനുള്ള വഴിയാണ് ജൈവവൈവിധ്യങ്ങള്‍ തിരിച്ചുപിടിക്കുക എന്നത്.മടിക്കൈ മോഡല്‍ കോളേജില്‍ ജൈവവൈവിധ്യക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍ .യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ അദ്ധ്യക്ഷനായിരുന്നു.
പ്രിന്‍സിപ്പല്‍ പ്രൊഫസര്‍.വി.ഗോപിനാഥന്‍, ഡോ.യു.ശശിമേനോന്‍,വാര്‍ഡ് മെമ്പര്‍ കെ.അബ്ദുള്‍ റഹിമാന്‍,കെ.വി.കുഞ്ഞിക്കൃഷ്ണന്‍,ക്ലബ്ബ് കണ്‍വീനര്‍ പി.സുമിടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോളേജിന്റെ 20 സെന്റ് സ്ഥലത്ത് നാടന്‍തൈകള്‍ ജൈവ വൈവിധ്യം പുനരാവിഷ്‌ക്കരിച്ച് ശാന്തി സ്ഥല്‍ എന്ന പേരില്‍ നിലനിര്‍ത്താനാണ് ക്ലബ്ബ് രൂപീകരിച്ചത്. കൂടാതെ പഞ്ചാത്ത്,ജില്ലാപഞ്ചായത്ത് ,വനം വകുപ്പ് എന്നിവരുമായി സഹകരിച്ച് പള്ളം സംരക്ഷിക്കാനും വനവല്‍ക്കരണത്തിനും പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
- Log in to post comments