ഗ്രാമീണ കാര്‍ഷിക ചന്ത ജില്ലാതല ഉദ്ഘാടനം നടത്തി
കൃഷി വകുപ്പ് പഞ്ചായത്ത് തലത്തില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഗ്രാമീണ ആഴ്ച ചന്തകളുടെ ജില്ലാതല ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് വൈഎംസിഎ ഹാളില്‍ വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു. ഹോള്‍ട്ടികള്‍ച്ചര്‍ മിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീല പണിക്കര്‍ പദ്ധതി വിശദീകരണം നടത്തി. ആദ്യവില്‍പ്പന കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല മാത്യൂസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.വി.ഗോപാലകൃഷ്ണന് നായര്‍, സ്ഥിരം സമിതി അധ്യക്ഷരായ ലത ചന്ദ്രന്, ബിജു ജെ.ജോര്‍ജ്, അജിതകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീഷ്കുമാര്‍, മഞ്ജു വര്‍ഗീസ്, മഞ്ജു ലക്ഷ്മി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബ്ലസി മറിയം ജോണ്‍, കൃഷി ഓഫീസര്‍ ജയശ്രീ ഭാസ്കര്‍, കൃഷി ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണന്, ജയശ്രീ, കുടുംബശ്രീ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ സീമ, മണികണ്ഠന്, സിഡിഎസ് വൈസ്ചെയര്‍പേഴ്സണ്‍ സന്ധ്യ അശോകന് തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 3173/17)
- Log in to post comments