Post Category
മദ്യനിരോധനം ഏര്‍പ്പെടുത്തി
ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് തിരുവല്ല നഗരസഭ, നിരണം, കടപ്ര, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലും ഉത്സവം നടക്കുന്ന സ്ഥലങ്ങളിലും ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ച് മുതല്‍ മൂന്നിന് വൈകിട്ട് ആറ് വരെ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ബിവറേജസ് ഔട്ട്ലെറ്റുകള്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, കള്ളുഷാപ്പുകള്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
(പിഎന്‍പി 3175/17)
date
- Log in to post comments