Skip to main content

കൃഷി അസി.ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു

വയനാട് ജില്ലയില്‍ വിവിധ സ്‌കീമുകളില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള തുക  അനധികൃതമായി പിന്‍വലിച്ച മാനന്തവാടി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു. അലക്‌സാണ്ടറെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും വിജിലന്‍സ് അന്വേഷിക്കാനും കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍ദേശം നല്‍കി.  ഇത്തരത്തിലുളള ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് സംസ്ഥാനത്തുടനീളം കര്‍ശന പരിശോധനകള്‍ നടത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പി.എന്‍.എക്‌സ്.5031/17

date