Skip to main content

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

 

ജില്ലാ വികസന സമിതി യോഗം ജില്ലാ കളക്ടര്‍ ഡോ.ബി.എസ്. തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ചങ്ങനാശ്ശേരി പ്രദേശത്ത് സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കു മരുന്ന് ഉപയോഗം, പുകവലി എന്ന്#ിവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചതായും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന 20 കുട്ടികള്‍ക്ക് ട്രാഡ എന്ന സ്ഥാപനവുമായി സഹകരിച്ച് സ്‌കൂളില്‍ കൗണ്‍സിലിംഗ് നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കണം എന്ന സാമൂഹ്യ നീതി ഓഫീസറുടെ റിപ്പോര്‍ട്ട് സമിതി അംഗീകരിച്ചു. പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ സ്ഥലം അലോട്ട് ചെയ്ത് കിട്ടിയിട്ടുളള ഓഫീസുകള്‍ കാലതാമസം കൂടാതെ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍            നിര്‍ദ്ദേശിച്ചു.  കച്ചേരിക്കടവ് ടൂറിസം പ്രദേശത്തെ  വാട്ടര്‍ ട്രീറ്റുമെന്റ് ഹബ്ബിന് സമീപമുളള തെക്കും ഗോപുരം മുതല്‍ കോട്ടയം ആലപ്പുഴ ബോട്ട് റൂട്ട് കനാല്‍ വരെയുളള ചെളിയും പായലും നീക്കം ചെയ്യുന്നതിന് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഡയറക്ടര്‍ക്ക് പ്രൊപ്പോസല്‍ നല്‍കിയിട്ടുളളതായി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു. കളക്‌ട്രേറ്റ് പരിസരത്ത് പൊതുജനങ്ങള്‍ക്ക് ഉപദ്രവകരമായി അലഞ്ഞു തിരിയുന്ന തെരുവു നായകളെ തുരത്തുന്നതിന് എബിസി പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള കുടുംബശ്രീ യൂണിററിന് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ മിഷന്‍  കോ-ഓര്‍ഡിനിറ്റേര്‍ അറിയിച്ചു. പൂഞ്ഞാര്‍ ടൗണിലെ ഗതാഗത കുരുക്ക്   അഴിക്കുന്നതിന്  10 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന സമാന്തര പാതയുടെ നിര്‍മ്മാണം തടവനാല്‍ ഭാഗത്ത് അപ്രോച്ച് റോഡിന്റെ  പണി പൂര്‍ത്തിയാകാത്തതിനാല്‍ താമസിക്കുന്നതായി പി. സി. ജോര്‍ജ്ജ് എം.എല്‍.എ യുടെ പ്രതിനിധി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണം. എരുമേലി മുണ്ടക്കയം ബസ്സ്റ്റാന്‍ഡുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ശബരിമല സീസണ്‍ കൂടിയായതിനാല്‍ പരിഹരിക്കണമെന്നും എം.എല്‍.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. യോഗത്തില്‍ സ്റ്റേറ്റ് ശരാശരി (32 ശതമാനം) യില്‍ താഴെ മാത്രം പദ്ധതി നിര്‍വ്വഹണം നടത്തിയ ജില്ലാ ഓഫീസര്‍മാരോട് വിശദീകരണം ആരാഞ്ഞു. കളക്‌ട്രേറ്റിലെ ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്  നവംബര്‍ 28ന്  ക്ലീന്‍ കേരള കമ്പിനിയുടെ വാഹനം കളക്‌ട്രേറ്റില്‍ എത്തുമെന്ന് ശുചിത്വമിഷന്‍ അറിയിച്ചു. പിഡബ്യൂഡിയുടെ ക്ലിയര്‍നസ് ലഭിച്ചിട്ടുളള ഓഫീസുകള്‍ക്ക് ഇ-മാലിന്യം കൈമാറാം. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.  

date