Skip to main content

മീസില്‍സ് റൂബല്ലാ പ്രതിരോധ കുത്തിവയ്പ്പ് തുടരുന്നു

    85.2 ശതമാനം കുട്ടികള്‍ക്ക് കുത്തിവയ്പ് എടുത്തു

    മിസില്‍സ് റൂബെല്ലാ പ്രതിരോധ കുത്തിവെയ്പ്പില്‍ ജില്ലയിലാകെ 85.2 ശതമാനം കുട്ടികള്‍ക്ക് സുരക്ഷിതമായി വാക്‌സിനേഷന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 96 ശതമാനം  കുട്ടികള്‍ക്കെങ്കിലും വാക്‌സിനേഷന്‍ നല്‍കിയാല്‍ മാത്രമേ മീസില്‍സ് റുബെല്ലാ എന്നീ രോഗങ്ങളെ സമൂഹത്തില്‍ നിന്നും നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ സാധിക്കു. ഒന്‍പതു മാസം മുതല്‍ 15 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നോ കുത്തിവെയ്പ്പ് എടുക്കാം. സ്‌കൂളുകളില്‍ ഇനിയും കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്‌കൂള്‍ മേലധികാരികള്‍ സ്വീകരിക്കമെന്നും അദ്ദേഹം അറിയിച്ചു. 

date