Skip to main content

മുത്തങ്ങ ഭൂസമരം: കൈവശരേഖ  വിതരണം ഇന്ന്

 

                മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഭൂമിയുടെ കൈവശ രേഖ വിതരണം ഇന്ന് (നവംബര്‍ 28) രാവിലെ 11 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 56 പേര്‍ക്കാണ് കൈവശരേഖ നല്‍കുന്നത്. നേരത്തെ 86 പേര്‍ക്ക് കൈവശ രേഖ നല്‍കിയിരുന്നു.ഒന്നാം ഘട്ടത്തില്‍  ആകെ 283 പേര്‍ക്കാണ് കൈവശ രേഖ നല്‍കാനുളളത്.ബാക്കിയുളളവര്‍ക്ക് രേഖ നല്‍കുന്നതിന് ഭൂ സര്‍വ്വെ അടക്കമുളള നടപടികള്‍ പുരോഗമിക്കുകയാണ്.പട്ടയ വിതരണ ചടങ്ങ് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി പട്ടയം വിതരണം നടത്തും.  ജില്ലാ കളക്ടര്‍ എസ്.സുഹാസ് അദ്ധ്യക്ഷത വഹിക്കും.

 

date