Skip to main content

വനിതാ രത്‌നം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

 

                കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് മുഖേന നല്‍കുന്ന വനിതാ രത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് പുതിയ മേഖലകള്‍ കൂടി അവാര്‍ഡിന് ഉള്‍പ്പെടുത്തി  11 പുരസ്‌കാരങ്ങളാണ് ഈ വര്‍ഷം  നല്‍കുന്നത്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളുടെ പേരിലാണ് പുരസ്‌കാരങ്ങള്‍. അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് (സാമൂഹ്യസേവനം ) ക്യാപ്റ്റന്‍ ലക്ഷമി അവാര്‍ഡ് (വിദ്യാഭ്യാസ രംഗം), കമല സുരയ്യ അവാര്‍ഡ് (സാഹിത്യ രംഗം)റാണി ലക്ഷമി ഭായ് അവാര്‍ഡ് (ഭരണ രംഗം)ജസ്റ്റിസ് ഫാത്തിമ്മബീവി അവാര്‍ഡ് (ശാസ്ത്രരംഗം), മൃണാളിനി സാരാഭായ് അവാര്‍ഡ് (കലാരംഗം) മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ് (ആരോഗ്യരംഗം) ആനി തയ്യില്‍ അവാര്‍ഡ് (മാധ്യമ രംഗം ), കുട്ടിമാളു അമ്മ അവാര്‍ഡ് (കായികരംഗം), സുകുമാരി അവാര്‍ഡ് (അഭിനയ രംഗം) ആനിമസ്‌ക്രീന്‍ അവാര്‍ഡ് (വനിതാശാക്തീകരണ രംഗം). പ്രസ്തുത മേഖലകളില്‍ പ്രാഗഭ്യം തെളിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുക പ്രവര്‍ത്തന മേഖലകളില്‍ ചെയ്തിട്ടുളള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, ഹ്യസ്വചീത്രീകരണം എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷയും അനുബന്ധരേഖകളും ഡിസംബര്‍ 15 ന് മുമ്പ് ജില്ലാസാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ശുപാര്‍ശയായി അപേക്ഷ നല്‍കാം. 3 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവമടങ്ങുന്നതാണ് അവാര്‍ഡ്.  മുമ്പ് ഒരു രംഗത്ത് പുരസ്‌കാരം ലഭിച്ചവര്‍ക്ക് അതേ രംഗത്ത് പുരസ്‌കാരം ലഭിക്കില്ല.

date