Skip to main content

ജില്ലയില്‍ കാര്‍ഷിക സര്‍വ്വെയ്ക്ക് തുടക്കമായി

 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന കാര്‍ഷിക  സര്‍വ്വെയ്ക്ക് ജില്ലയില്‍ തുടക്കമായി. ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ച് ഡിസംബര്‍ 31 വരെ സര്‍വ്വെ നടത്തും. ജില്ലയിലെ തിരഞ്ഞെടുത്ത നാല് ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ട സര്‍വ്വെ നടക്കുക.  അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ  വാര്‍ഡ് 2, കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ  വാര്‍ഡ് 8, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ  വാര്‍ഡ് 11, മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 എന്നിങ്ങനെയാണ് ആദ്യഘട്ട സര്‍വ്വെ നടക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ലക്ഷ്യം കൈവരിക്കല്‍, നിരീക്ഷണം, കര്‍ഷകരുടെ സാഹചര്യം എത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കുകയാണ് സര്‍വ്വെയുടെ ലക്ഷ്യം. സര്‍വ്വെയ്ക്ക് വീട് സന്ദര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ശരിയായതും പൂര്‍ണ്ണവുമായ വിവരങ്ങള്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പ്രദീപന്‍ കോട്ടത്തറയുടെ വീട്ടില്‍ നിന്നാരംഭിച്ച സര്‍വെയില്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (ക്രെഡിറ്റ്), സാമ്പത്തിക സ്ഥിതി വിവര കണക്ക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍, റിസര്‍ച്ച് ഓഫീസര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

date