Skip to main content

സമ്മതപത്രം ക്ഷണിച്ചു

സേഫ് സോണിന്റെ ഭാഗമായി മണ്ഡലമകര വിളക്ക് കാലത്ത് ഇലവുങ്കല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനത്തിന്  റിക്കവറി വാഹനങ്ങള്‍ (അണ്ടര്‍ ലിഫ്റ്റ്, ഫ്‌ളാറ്റ് ബെഡ് )ഓപ്പറേറ്റര്‍മാരില്‍ നിന്ന് ശബരിമല എംവിഡി സമ്മതപത്രം ക്ഷണിച്ചു. കുറഞ്ഞ ചാര്‍ജ്ജ്, അതില്‍ ഓടാവുന്ന കുറഞ്ഞ ദൂരം, അധികമായി വരുന്ന ദൂരത്തിന് കിലോമീറ്ററിന് എത്ര നിരക്ക് എന്നിവ  വ്യക്തമാക്കണം. വിവരങ്ങള്‍ക്ക് ജില്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2222426.

date