ഭരണഭാഷ വാരാഘോഷ സമാപനം, സമ്മാനദാനം 12ന്
എന്റെ മലയാളം ജില്ലാതല ഉപന്യാസം: വിജയികളെ പ്രഖ്യാപിച്ചു
മലയാളദിനം, ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'എന്റെ മലയാളം: യുവതയുടെ ഭാഷാലോകം' ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു.
കൊയ്യം സ്വദേശിനി കെ.കെ രഞ്ജന (ഐ.പി.പി.എല്‍ കോളേജ് കരിമ്പം) മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. വലിയന്നൂര്‍ സ്വദേശി കെ.വി അനുശ്രീ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), മക്രേരി സ്വദേശി എന്‍ അശ്വന്ത് വിശ്വനാഥന്‍ (എഞ്ചിനിയറിങ് കോളേജ് തലശ്ശേരി) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലാതല സമാപന സമ്മേളനവും സമ്മാനദാനവും നവംബര്‍ 12ന് രാവിലെ 10 ന് കണ്ണൂര്‍ പിആര്‍ഡി ചേംബറില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനാകും. തലശ്ശേരി ബ്രണ്ണന്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇ സവിത പ്രഭാഷണം നടത്തും. സംസ്ഥാന ഭരണഭാഷ പുരസ്‌കാര ജേതാവ് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) സീനിയര്‍ സൂപ്രണ്ട് പി.കെ വിദ്യ, ജില്ലാതല ഭരണഭാഷ പുരസ്‌കാര വിജയികളായ ഇരിട്ടി താലൂക്ക് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് മനോജ് കുമാര്‍ തേരാടി, തലശ്ശേരി രജിസ്ട്രാര്‍ ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് കെ.പി പ്രേമരാജന്‍ എന്നിവരെ ആദരിക്കും. എന്റെ മലയാളം ജില്ലാതല ഉപന്യാസം മത്സര വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിക്കും.
കണ്ണൂര്‍ എഡിഎം സി പദ്മചന്ദ്ര കുറുപ്പ്, ഐ ആന്‍ഡ് പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ പദ്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ,് ജില്ലാ സപ്ലൈ ഓഫീസര്‍ ഇ.കെ പ്രകാശന്‍, ജില്ലാ ലോട്ടറി ഓഫീസര്‍ കെ ഹരീഷ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments