Skip to main content

വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു

 

 

കേരള നോളേജ് ഇക്കോണമി മിഷന്‍ പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഡൈവേഴ്‌സിറ്റി ഇന്‍ക്ലൂഷന്‍ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ഏലപ്പാറ,പീരുമേട്,പഞ്ചായത്തുകളിലേക്ക് വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 13 ഉച്ചതിരിഞ്ഞ് 2 ന് ഇടുക്കി ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്ലസ്ടു / തത്തുല്യ കോഴ്‌സ് പാസായിരിക്കണം. പട്ടികജാതിവിഭാഗത്തില്‍പ്പെട്ട 18 നും 30 നും ഇടയില്‍ പ്രായമുള്ളവരും അതതു പഞ്ചായത്തുകളില്‍ താമസിക്കുന്നവരുമായിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ നിയമന കാലാവധി 6 മാസവും പ്രതിമാസ ഓണറേറിയം 8,000 രൂപയുമായിരിക്കും.

 

           ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത ,ജാതി പ്രായം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ,പകർപ്പ് എന്നിവ സഹിതം കുയിലിമല സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 0486229697.

 

date