ലോക പ്രതിരോധകുത്തിവെപ്പ് ദിനം ആചരിച്ചു
നവംബർ 10 ലോക പ്രതിരോധകുത്തിവെയ്പ്പ് ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു.
വിവിധ പ്രാഥമികരോഗ്യ കേന്ദ്രങ്ങൾ, കുടുംബരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ സബ് സെന്റർ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസുകളും പൊതുജങ്ങളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും സംഘടിപ്പിച്ചു. ജില്ലയിലെ പ്രധാന വാക്സിൻ റെസിസ്റ്റൻസ് ഏരിയകളിൽ അംഗൻവാടികൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബോധവത്കരണ പരിപാടികളും നടത്തി. പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും യഥാസമയം കുത്തിവെപ്പ് നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസുകളിൽ ഊന്നൽ നൽകി.
ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനായി പ്രതിജനകം നൽകുന്നതിനെയാണ് വാക്സിനേഷൻ എന്നു പറയുന്നത്. രോഗം പകർന്നു കിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകുന്നതിനോ അതിന്റെ ശക്തി കുറയ്ക്കുന്നതിനോ വാക്സിനേഷന് കഴിയും. ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ വാക്സിനേഷൻ എടുത്താൽ ആ സമൂഹത്തിനു മൊത്തമായി പ്രതിരോധശേഷി (ഹെർഡ് ഇമ്മ്യൂണിറ്റി) ലഭിക്കും.
- Log in to post comments