Skip to main content

റേഷൻ കാർഡ് : കുട്ടികൾക്കും മുതിർന്നവർക്കും ഐറിസ് സ്കാനർ മസ്റ്ററിങ് ക്യാമ്പ്

കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും അനുവദിച്ചിട്ടുള്ള എ എ വൈ (മഞ്ഞ),  പി എച്ച് എച്ച് (പിങ്ക്) റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളിൽ, അക്ഷയ മുഖേന ആധാർ അപ്ഡേറ്റ് ചെയ്തതിനു ശേഷവും ഇ-പോസ് മെഷീനിൽ കൈവിരൽ പതിച്ച് ഇ- കെ. വൈ. സി  മസ്റ്ററിങ് നടത്തുവാൻ കഴിയാത്ത കുട്ടികൾ, വിരലടയാളം പതിയാത്ത മുതിർന്നവർ എന്നിവർക്കായി ഐറിസ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ് ക്യാമ്പ് നടത്തും.

നവംബർ 12  മുതൽ 18 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ  മങ്കൊമ്പിലെ മിനി സിവിൽ സ്റ്റേഷനിലെ കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസിലാണ് ക്യാമ്പ്.

മരണപ്പെട്ട റേഷൻ കാർഡുടമകളുടെയും അംഗങ്ങളുടെയും പേരുകൾ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുന്നതിന് ഉടൻ തന്നെ അക്ഷയ കേന്ദ്രങ്ങൾ മുഖേന ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.  പി.ആർഎ.എൽ.പി.2306)

date