Skip to main content

ഇ.ടി.പി.ബി.എസ് സംവിധാനം വഴി ബാലറ്റ് നല്‍കിയത് 315 സര്‍വീസ് വോട്ടര്‍മാര്‍ക്ക്

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്‍റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) വഴി ബാലറ്റ് നല്‍കിയത് 315 സര്‍വീസ്വോട്ടര്‍മാര്‍ക്ക്. ഉപതിരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകംസജ്ജമാക്കിയ പോര്‍ട്ടല്‍ വഴിയാണ്വരണാധികാരി ഇ-ബാലറ്റുകള്‍ അയച്ചത്. 294 പുരുഷവോട്ടര്‍മാരും  21 സ്ത്രീ സര്‍വീസ് വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. സൈനിക-അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സര്‍വീസ് വോട്ട് ചെയ്യാന്‍ അവസരം.
സര്‍വീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കാനുള്ള സംവിധാനമാണ് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്‍റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്). സര്‍വീസ് വോട്ടര്‍മാര്‍ ജോലിചെയ്യുന്ന വകുപ്പ് തല മേധാവിക്കാണ് ഇ-ബാലറ്റുകള്‍ ലഭിക്കുക.  പ്രത്യേക യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വകുപ്പ്തല മേധാവിക്ക് ഓഫീസിന് കീഴിലുള്ള വോട്ടര്‍മാരുടെ വോട്ടിങ് സംബന്ധമായ വിവരങ്ങള്‍ ലഭിക്കും. ബാലറ്റ്പേപ്പര്‍, വോട്ടു ചെയ്ത ശേഷം തിരിച്ചയക്കുന്നതിനുള്ള കവര്‍ എന്നിവ ഡൗണ്‍ലോഡ ചെയ്തെടുത്ത് വകുപ്പ് മേധാവി വോട്ടര്‍മാര്‍ക്ക് വിതരണംചെയ്യും. വോട്ട്ചെയ്ത ശേഷം അവ  വകുപ്പ്തല മേധാവിയുടെസാക്ഷ്യപ്പെടുത്തലോടുകൂടി ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ക്ക് തപാല്‍മാര്‍ഗംഅയച്ചു നല്‍കും വോട്ടെണ്ണല്‍ ദിവസം രാവിലെ 7.59 വരെ തപാല്‍ വഴി ലഭിക്കുന്ന ബാലറ്റുകള്‍ കൗണ്ടിങിനായി പരിഗണിക്കും. ക്യു.ആര്‍. കോഡ്സംവിധാനം ഉപയോഗിച്ചാണ് കൗണ്ടിങ് സമയത്ത് ഈ പോസ്റ്റല്‍ ബാലറ്റിന്‍റെ സാധുത പരിശോധിക്കുക. സാധുവായ പോസ്റ്റല്‍ ബാലറ്റ് മാത്രമേ കൗണ്ടിങ്ങിനായി പരിഗണിക്കൂ.

date