പട്ടികജാതിക്കാർക്കു സ്റ്റെപെന്റോടു കൂടി തൊഴിൽ പരിശീലനം
അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ സ്റ്റൈപെന്റോടു കൂടി തൊഴിൽ പരിശീലനം നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ നിശ്ചിത യോഗ്യതയുള്ള
പട്ടികജാതിയിൽപെടുന്ന യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.
ജില്ലാ പഞ്ചായത്തിന്റെയും മറ്റു തദ്ദേശ സ്ഥാപനങ്ങളുടെയും അധികാര പരിധിയിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലും, എൻജിനീയറിംഗ് സ്ഥാപനങ്ങളിലും വിവിധ തസ്തികകളിൽ പരമാവധി രണ്ട് വർഷക്കാലയളവിലാണു തൊഴിൽ പരിശീലനം.
അപേക്ഷകർ കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായിരിക്കണം. പ്രായ പരിധി : 21 - 35. പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപ്പെന്റ് നൽകും. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് നവംബർ 25നു മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
ബി എസ്സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്, എംഎൽ ടി, ഫാർമസി, റേഡിയോ ഗ്രാഫർ ഡിപ്ലോമ., ബി ടെക്. പോളിടെക്നിക് ഡിപ്ലോമ, ഐ ടി ഐ എന്നിവയുളളവർക്കാണ് അവസരം.
ബി.എസ്.സി. നഴ്സിംഗ്, ജനറൽ നഴ്സിംഗ് യോഗ്യത ഉള്ളവർ, കേരള നഴ്സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ നേടണം.
പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്സുകളായ എം. എൽ.ടി, ഫാർമസി, റേഡിയോഗ്രഫി എന്നിവയ്ക്ക്, കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകാരം വേണം.
- Log in to post comments