Skip to main content

ലോക മണ്ണ് ദിനം: ചിത്രരചനാ, ക്വിസ് മത്സരങ്ങൾ

ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി മണ്ണു-പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ 19ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് എൽ.പി, യു.പി, ഹൈസ്‌കൂൾ, വിദ്യാർത്ഥികൾക്കായി ചിത്രരചന(വാട്ടർ കളർ), ക്വിസ് (മലയാളം) മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചിത്രരചനാമത്സരം രാവിലെ 10.30 മുതൽ 1.30 വരെയും ക്വിസ് മത്സരം ഉച്ചയ്ക്കു 2.00 മണി മുതൽ നാലുമണിവരെയുമാണ്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ സ്‌കൂൾ തിരിച്ചറിയൽ രേഖ ഹാജരാക്കണം. വിജയികൾക്കു സർട്ടിഫിക്കറ്റും, മെമന്റോയും ഡിസംബർ അഞ്ചിന് ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം വെളിയന്നൂർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയിൽ സമ്മാനിക്കും. പങ്കെടുക്കുന്നവർ നവംബർ 12ന് മുമ്പ് adsskottayam@gmail.com എന്ന മെയിൽ ഐ.ഡിയിൽ രജിസ്റ്റർ ചെയ്യണം. ക്വിസ് മത്സരത്തിൽ ഒരു സ്‌കൂളിൽ നിന്നും രണ്ട് കുട്ടികൾക്കു പങ്കെടുക്കാം. ചിത്രരചന മത്സരത്തിൽ ഒരു സ്‌കൂളിൽ നിന്നും അഞ്ച് കുട്ടികൾക്കു വരെ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2300978, 7907916362, 0037451523

date