വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിക്ഷേപക സംഗമം ചൊവ്വാഴ്ച
വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമം ചൊവ്വാഴ്ച(നവംബർ 12) നടക്കും. വൈക്കം വലിയകവല വൈറ്റ് ഗേറ്റ് റസിഡൻസിയിൽ രാവിലെ 10ന് നിക്ഷേപസംഗമം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷയാകും. നഗരസഭാധ്യക്ഷ പ്രീതാ രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ആതിര സണ്ണി, വ്യവസായ വികസന ഓഫീസർ സി.കെ. അമ്പിളി എന്നിവർ പങ്കെടുക്കും.
തുടർന്ന് വി.ആർ. രാകേഷ്, പി.എസ്. ഗിരീഷ്, റ്റി.എസ്. ചന്ദ്രൻ, കെ. രൂപേഷ് കുമാർ, എന്നിവർ ക്ലാസെടുക്കും. റ്റി.എസ്. ഉദയൻ, വി.കെ. മുരളീധരൻ, അബ്ദുൾ ഹാരിസ്, വിധു രാജീവ് എന്നിവർ സംരംഭക അനുഭവങ്ങൾ പങ്കുവയ്ക്കും.
വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ-നിയമ-കയർവകുപ്പു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മികച്ച സംരംഭകരെ ആദരിക്കും. നിക്ഷേപകരുടെ പ്രഖ്യാപനം നടക്കും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷയാകും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യപ്രഭാഷണം നടത്തും. കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, നഗരസഭ വൈസ് ചെയർമാൻ പി.റ്റി. സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുകന്യ സുകുമാരൻ, പി. പ്രീതി, പി.കെ. ആനന്ദവല്ലി, ശ്രീജി ഷാജി, കെ.ആർ. ഷൈലകുമാർ, രമേശ് പി. ദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.എസ്. ഗോപിനാഥൻ, സുജാത മധു, എം.കെ. റാണിമോൾ, ബി.ഡി.ഒ. കെ. അജിത്ത് എന്നിവർ പങ്കെടുക്കും. വ്യവസായ-ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്.
- Log in to post comments