*ജല്‍ശക്തി അഭിയാന്‍: കേന്ദ്രസംഘം ജില്ല സന്ദര്‍ശിക്കും*
ജല്‍ശക്തി അഭിയാന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി ഇന്നും നാളെയുമായി (നവംബര്‍ 14,15) ജില്ലയില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തും. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും പദ്ധതിയുടെ കേന്ദ്ര നോഡല്‍ ഓഫീസറുമായ സൗരഭ് ജെയ്ന്‍, കേന്ദ്ര ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് സയന്റിസ്റ്റ് ബിന്ദു ജെ. വിജു എന്നിവരാണ് സംഘത്തിലുള്ളത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് (നവംബര്‍ 14, വ്യാഴം) ഉച്ചയ്ക്ക് 12 ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ജല്‍ശക്തി അഭിയാനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. ആദ്യദിനത്തില്‍ പി.എം.കെ.എസ്.വൈ നടപ്പിലാക്കിയ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ മിയാവാക്കി വനം, കിണര്‍ റീചാര്‍ജ് എന്നിവ കേന്ദ്രസംഘം സന്ദര്‍ശിക്കും. തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കിയ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ മണ്ണ് കയ്യാലയും ഒഴൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച മണ്ണാറുകുളം, പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിരിക്കുമാട് നിര്‍മ്മിച്ച മുള കൊണ്ടുള്ള ബണ്ട്, പള്ളിക്കല്‍ തോട് കയര്‍ ബണ്ട് എന്നിവയും സന്ദര്‍ശിക്കും. രണ്ടാം ദിവസം തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൈലാടി കോറിയില്‍ നിര്‍മ്മിച്ച ചെക്ക് ഡാം, മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ മണ്ണാറക്കല്‍ തോടില്‍ നിര്‍മ്മിച്ച വി.സി.ബി എന്നിവ സംഘം സന്ദര്‍ശിക്കും. തുടര്‍ന്ന് ഭൂജല വകുപ്പ് മലപ്പുറം ജില്ലാ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജല്‍ ശക്തി കേന്ദ്രത്തിലും സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 12 ന് ജില്ല കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്ന് പദ്ധതിയുടെ അവലോകനം നടത്തും.
- Log in to post comments