Skip to main content

ശാസ്‌ത്രോത്സവത്തിന് പ്രൗഢിയേകി ശാസ്ത്രസംവാദം

സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഇതാദ്യമായി രാജ്യത്തെ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രഗത്ഭരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ശാസ്ത്രസംവാദ സദസ്സ് പുതിയ ചുവടുവെപ്പാകും. നവംബര്‍ 15 മുതല്‍ 18 വരെ ജില്ലയില്‍ നടക്കുന്ന സംവാദ സദസ്സ്  ശാസ്ത്രതത്പരരായ വിദ്യാര്‍ഥികള്‍ക്ക് പ്രമുഖരുമായി സംവദിക്കാനുള്ള സുവര്‍ണാവസരമായി മാറും. 
പ്രധാന വേദിയായ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 16 ന് രാവിലെ 10 ന് നടക്കുന്ന ശാസ്ത്ര സംവാദ സദസ്സ് നയിക്കുന്നത് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ.എസ്. സോമനാഥാണ്. ബഹിരാകാശത്തെ ഇന്ത്യന്‍ കുതിപ്പ് എന്നതാണ് വിഷയം. ശാസ്ത്രാധ്യാപകന്‍ എസ്. സത്യജ്യോതി മോഡറേറ്ററാകും. അന്നേദിവസം വൈകിട്ട്  3ന്  പ്രതിരോധ രംഗത്ത് ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ മുന്നേറ്റം എന്ന വിഷയത്തില്‍ മിസൈല്‍ വനിത എന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസ് ക്ലാസ് നയിക്കും. ശാസ്ത്രാധ്യാപകന്‍ എന്‍  ജയന്‍ മോഡറേറ്ററാകും. 
17 ന് രാവിലെ 10 മണിക്ക്  ഗഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. എം.മോഹനന്‍ വൈജ്ഞാനിക മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തിലും വിദ്യാര്‍ഥികളോട് സംവദിക്കും. ശാസ്ത്രാധ്യാപകന്‍ എസ് സുരാജ് മോഡറേറ്ററാകും. ഉച്ചക്ക് രണ്ടു  മണിക്ക്  ടെക്‌ജെന്‍ഷ്യ സി.ഇ.ഒ. ജോയി സെബാസ്റ്റ്യന്‍ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും സ്റ്റാര്‍ട്ട് അപ്പ് സാധ്യതകളും എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. വെളിയാകുളം ജി യു പി എസ് പ്രഥമാധ്യാപകന്‍ വി സന്തോഷ് മോഡറേറ്ററാകും. 
(പി.ആര്‍/എ.എല്‍.പി./2327)

date