Skip to main content

ബാലാവകാശ വാരാചരണം 21 വരെ

 

 

ജില്ല വനിത ശിശു വികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലയില്‍ നവംബര്‍ 14 മുതല്‍ 21 വരെ ബാലാവകാശ വാരമായി ആചരിക്കും. ബാലാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തേയും കുടുംബങ്ങളേയും വ്യക്തികളേയും ബോധവല്‍ക്കരിക്കുകയാണ് വാരാഘോഷത്തിന്റെ ലക്ഷ്യം. വിവിധ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കും. വാരാചരണത്തിന്റെ ഭാഗമായി ക്വിസ്, പോസ്റ്റര്‍ നിര്‍മ്മാണ മത്സരങ്ങള്‍ നടത്തും. പ്രകൃതി ദുരന്തങ്ങളും കുട്ടികളും എന്ന വിഷയത്തെ അനുബന്ധമാക്കി കോളേജ് വിദ്യാര്‍ഥികള്‍ നടത്തുന്ന പേപ്പര്‍ പ്രസന്റേഷന്‍ (അഭിപ്രായ സ്വരൂപണം), ബാലവേല കണ്ടെത്തുന്നതിനായി പ്രത്യേക ഡ്രൈവ്, തിരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ശിശു സംരക്ഷണ സംവിധാനങ്ങളെക്കുറിച്ചും, ശിശു ഹെല്‍പ് ലൈന്‍ സേവനങ്ങളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം, സമാപന ദിവസം (നവംബര്‍ 21) ആര്‍ട്ടിസ്റ്റ് സൂരജ് ബാബു കുട്ടികള്‍ക്കായി ചിത്ര രചനാ ക്യാമ്പ്  എന്നിവയും നടക്കും.

date