ഉപതിരഞ്ഞെടുപ്പ്: ഇതുവരെ നീക്കംചെയ്തത് 13010 അനധികൃത പ്രചാരണസാമഗ്രികള്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളും ബോര്‍ഡുകളും മറ്റു പ്രചരണസാമഗ്രികളും നീക്കംചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന ആന്റിഡിഫേഴ്സ്മെന്റ് സ്ക്വാഡുകള്‍ ഇതുവരെ നീക്കംചെയ്തത് 13010 പ്രചരണ സാമഗ്രികള്‍. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 13 വരെയുള്ള കണക്കാണിത്. അനുമതിയില്ലാതെ സ്വകാര്യവ്യക്തികയുടെ സ്ഥലത്ത്സ്ഥാപിച്ച ഒരു പ്രചരണസാമഗ്രിയും ഇതോടൊപ്പം നീക്കംചെയ്തിട്ടുണ്ട്. 12272 പോസ്റ്ററുകള്‍, 551 ഫ്ലക്സ്ബോര്‍ഡ് ബാനറുകള്‍, 187 കൊടി തോരണങ്ങള്‍ എന്നിങ്ങനെയാണ് നീക്കം ചെയ്ത സാമഗ്രികളുടെ എണ്ണം. ഈ വസ്തുക്കളുടെ മൂല്യവും നീക്കം ചെയ്യാനുള്ള കൂലിതുകയും ചേര്‍ത്ത് അതത് സ്്ഥാനാര്ഥികളുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും.
പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ അനധികൃതമായുംസ്ഥാപിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണസാമഗ്രികള്‍ നീക്കംചെയ്യുന്നതിനായി പാലക്കാട് മണ്ഡലത്തില്‍ നാലു ആന്റി ഡിഫേഴ്സ്മെന്റ് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മാതൃകാപെരുമാറ്റ ചട്ടത്തിന്റെ നോഡല്‍ ഓഫീസറായ അഡീഷണല്‍ ജില്ലാ മജിസ്ടേറ്റിന് കീഴിലാണ് ഈ സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്ക്വാഡുകളുടെ ലീഡറായി എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരമുള്ള ഒരു ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.
- Log in to post comments