അറിയിപ്പുകൾ
പാചക മത്സരം സംഘടിപ്പിക്കും
സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കു സംഘടിപ്പിക്കുന്ന ജില്ലാതല പാചക മത്സരം നവംബര്‍ 16-ന് കാക്കനാട് എംഎഎഎംജി.എല്‍.പി എസില്‍ നടക്കും. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ തൃക്കാക്കര എം എല്‍ എ ഉമ തോമസ് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
റസിഡന്റ് താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തും.
യോഗ്യത എം ബി ബി എസ്, റേഡിയോളജിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷന്‍.
താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 25 ന്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 11:30 ന് അഭിമുഖത്തില്‍ പങ്കെടുക്കണം.
രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11:00 വരെ
രജിസ്റ്റര്‍ ചെയ്യണം
വനിതാ ശിശു വികസന വകുപ്പ് മുഖാന്തിരം ജില്ലയില്‍ പോഷ് ആക്ട് 2013 നടപ്പിലാക്കുന്നതിന്റെ ഭാഗമായി പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലും ഐ സി രൂപീകരിക്കേണ്ടതും സംസ്ഥാനം രൂപീകരിച്ചിട്ടുള്ള പോഷ് പരാതി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. വെബ് അഡ്രസ് posh.wcd.kerala.gov.in.
ഫോണ്‍: 0484 2952949.
തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്
നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങള്‍ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ക്കും, കൃഷി ഓഫീസര്‍മാര്‍ക്കും ഫാമിലെത്തി തൈകള്‍ നേരിട്ട് വാങ്ങാം.
ഫോണ്‍: 0485 2554240
പ്രയുക്തി മിനി ജോബ്ഫെയര്‍ നടത്തുന്നു
ആലുവ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലുവ യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളേജ് മാത്യു ബ്ലോക്കില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് പ്രയുക്തി മിനി ജോബ്ഫെയര്‍ നടത്തും.
യോഗ്യത- എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ബി-ടെക്, എംബിഎ, ഐടിഐ. തൊഴില്‍ പരിചയം ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 16 ന് രാവിലെ 9.30 ന് നേരിട്ട് ഹാജരാകണം.
ഫോണ്‍: 0484 2631240
ടെന്‍ഡര്‍ ക്ഷണിച്ചു
ഐസിഡിഎസ്. പ്രോജക്ടിന്റെ പരിധിയില്‍ കൊച്ചി കോര്‍പ്പറേഷന്റെ കീഴിലുള്ള നാല് അങ്കണവാടികള്‍ക്ക് ശിശു സൗഹൃദ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അംഗീകൃത ഏജന്‍സികള്‍/വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സസരാടിസ്ഥാനത്തിലുള്ള ടെന്‍ഡര്‍ ക്ഷണിച്ചു.
ഫോണ്‍ നമ്പര്‍ 0484-2706695
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 18-ന്
കേരള വനിതാ കമ്മീഷന്‍ നവംബര്‍ 18 ന് എറണാകുളം ഗവണ്‍മെന്റെ് ഗസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.
- Log in to post comments